എകെജി ഭവനിൽ ഡൽഹി പോലീസ്; ഐഷി ഘോഷിന്റെ അറസ്റ്റിന് നീക്കം
ന്യൂഡൽഹി: സിപിഎം ആസ്ഥാനമായി ഡൽഹി എകെജി ഭവനിലെത്തി എസ്എഫ്ഐ ഡൽഹി സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസിന്റെ നീക്കം. 2021-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഈ നടപടി. ഡൽഹിയിൽ അടുത്തിടെ നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും ഐഷി ഘോഷ് സജീവ സാന്നിധ്യമായിരുന്നു. അറസ്റ്റ് നീക്കത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് മുതിർന്ന സിപിഎം നേതാക്കൾ എകെജി ഭവനിലെത്തി. അറസ്റ്റിനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എത്തിയാണ് തടഞ്ഞത്. […]