ajith

അനധികൃത സ്വത്ത് സമ്പാദനക്കേസ്; അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റെന്ന് ഹൈക്കോടതി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിനോട് ഹൈക്കോടതി വിശദീകരണം തേടി . കേസിൽ വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകണം. കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം വേണമെന്ന വിജിലൻസ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംആർ അജിത് കുമാറിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. ഇക്കാര്യം വിജിലൻസ് വ്യക്തമാക്കണം. […]
Read More

റേസിംഗിനിടെ അജിത്തിന്റെ കാർ തകർന്നു; മത്സരത്തിൽ നിന്നും പിന്മാറി

റേസിംഗിനിടെ നടൻ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ നടന്ന GT4 യൂറോപ്യൻ സീരീസിലാണ് അപകടമുണ്ടായത്. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നടന് പരിക്കില്ല എന്നാണ് വിവരം. എന്നാൽ അപകടത്തിന് പിന്നാലെ മത്സരത്തിൽ നിന്ന് അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു. ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിന്റെ വാഹനം കൂട്ടിയിടിച്ചു. റേസ്ട്രാക്കിലെ കാറിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. GT4 യൂറോപ്യൻ സീരീസാണ് ദൃശ്യങ്ങൾ തങ്ങളുടെ എക്‌സ് പേജിലൂടെ […]
Read More