ശിവഗിരിയിലെ പൊലീസ് നടപടി ഹൈക്കോടതി നിർദേശപ്രകാരം; എനിക്കെതിരെ ഏകപക്ഷീയ ആക്രമണം: ആന്റണി
തിരുവനന്തപുരം: 1995ൽ ശിവഗിരിയിലേക്ക് പൊലീസിനെ അയച്ചത് ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണെന്നും അന്നത്തെ സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണി. ഏറെ ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാരം കൈമാറാൻ തോറ്റവർ തയാറാകാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയതു പ്രകാരമാണ് പൊലീസിനെ അയയ്ക്കേണ്ടിവന്നതെന്നും ആന്റണി പറഞ്ഞു. യുഡിഎഫ് ഭരണകാലത്തു ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയെ കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതിനു മറുപടി പറയുകയായിരുന്നു ആന്റണി. […]
