എ കെ സി സി മാതൃവേദിയുടെ ഈദ് ആഘോഷം “No One Left Behind”
മനാമ:”ആരും പിന്നിലാക്കപ്പെടുന്നില്ല” എന്ന ആപ്ത വാക്യത്തിന്റെ കാവലാളാകാനുളള എളിയ പരിശ്രമമായിരുന്നു എ. കെ.സി.സി.വനിതാവേദി സംഘടിപ്പിച്ച പുതിയ വസ്ത്രങ്ങളുടെയും, ഭക്ഷ്യ കിറ്റുകളുടെയും വിതരണം. സാമൂഹ്യ നീതിയുടെയും മനുഷ്യാഭിമാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണ് എ കെ സി സി വനിതാ വേദി പ്രവർത്തകർ ചെയ്തതെന്ന് വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീമതി. സ്മിത ജെൻസൺ പറഞ്ഞു. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കാൻ ബഹറിൻ എ.കെ.സി.സി യുടെ വനിതാ വേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നല്ലവരായ […]
