amma

അമൃതാനന്ദമയിയെ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്‌നേഹിക്കണമെന്ന സന്ദേശം നൽകാൻ: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: മാതാ അമൃതാനന്ദമയിയുടെ നെറുകയിൽ താൻ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്‌നേഹിക്കണം എന്ന സന്ദേശം നൽകാൻ ആണെന്ന് മന്ത്രി സജി ചെറിയാൻ. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നും അതുകൊണ്ടാണ് താൻ അഭിനന്ദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമൃതാനന്ദമയിയെ ആദരിച്ചതിൽ സർക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് […]
Read More

‘അമ്മ’യെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു ജനറൽ സെക്രട്ടറി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ പുതിയ ജനറൽ സെക്രട്ടറി. ട്രഷറർ ആയി ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്. പ്രസിഡന്റ് (ശ്വേത മേനോൻ), വൈസ് പ്രസിഡന്റ് (ലക്ഷ്മിപ്രിയ), ജോയിന്റ് സെക്രട്ടറി (അൻസിബ), ജനറൽ സെക്രട്ടറി (കുക്കു പരമേശ്വരൻ) എന്നിങ്ങനെ സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ വനിതകൾ എത്തിയതാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്. […]
Read More

‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകവെ കാർ ലോറിയിൽ ഇടിച്ചുകയറി നടൻ ബിജുക്കുട്ടന് പരിക്ക്

പാലക്കാട്: നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയിലാണ് അപകടം. ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബിജുക്കുട്ടനും ഡ്രൈവർക്കും പരിക്കേറ്റു. ബിജുക്കുട്ടന്റെ കൈക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയശേഷം ബിജുക്കുട്ടൻ എറണാകുളത്തേക്ക് തിരിച്ചു.  
Read More

കോടികളുടെ കുടിശ്ശിക, സ്റ്റേജ് ഷോകളിലടക്കം നികുതി വെട്ടിപ്പ്; നികുതിക്കുരുക്കിൽ അമ്മ

കൊച്ചി: സംഘടനാതിരഞ്ഞെടുപ്പിനിടെ താരസംഘടന അമ്മയ്ക്ക് നികുതി ബാധ്യതാ കുരുക്ക്. അംഗത്വവിതരണത്തിലടക്കം കോടികളുടെ ജിഎസ്ടി കുടിശികയാണ് അമ്മയ്ക്ക്. തിരഞ്ഞെടുപ്പ് നടന്ന് പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്താൽ നികുതിക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കും ആദ്യം അഭിമുഖീകരിക്കേണ്ടി വരിക. എട്ട് കോടിയോളം രൂപയുടെ നികുതിക്കുരുക്കാണ് സംഘടനയ്ക്ക് വന്നിരിക്കുന്നത്. ഇതിൽ 2014 മുതലുള്ള സ്റ്റേജ് ഷോയും മറ്റും നടത്തിയതുമായി ബന്ധപ്പെട്ട് അടയ്ക്കേണ്ട ജിഎസ്ടി, ആദായനികുതി എന്നിവയിലാണ് കുടിശ്ശികയുള്ളത്. ഇവ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ആഡ്ഹോക്ക് കമ്മിറ്റി ആയിരുന്നു എന്നതിനാൽ ുമതലയിൽ ഉണ്ടായിരുന്നതിനാൽ നിയമപ്രശ്‌നങ്ങൾ ഉയർന്നുവന്നു. […]
Read More

‘അമ്മ’ താരസംഘടന;  ജഗദീഷും ശ്വേതാമേനോനും മത്സരിക്കും

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരില്ലെന്നുറപ്പായ സാഹചര്യത്തിൽ ശ്വേതാ മേനോനും ജഗദീഷും രവീന്ദ്രനും ആ സ്ഥാനത്തേക്ക് മത്സരിച്ചേക്കും. ജഗദീഷ് താരങ്ങളിൽ നിന്ന് പിന്തുണ തേടിയതായി അറിയുന്നു. വരമുണ്ട്. ജഗദീഷും ശ്വേതാ മേനോനും ബാബുരാജും നാമനിർദേശ പത്രിക സമർപ്പിച്ചു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് വ്യാഴാഴ്ച. മോഹൻലാൽ താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ട് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് […]
Read More