വീണ്ടും ഞെട്ടിച്ച് കോൺഗ്രസ്; അനിൽ അക്കര പഞ്ചായത്തിൽ സ്ഥാനാർഥി
തൃശൂർ: പ്രമുഖരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്ന യുഡിഎഫ് തന്ത്രം തുടരുന്നു. മുൻ എം.എൽ. എ കെ.എസ് ശബരീനാഥന് പുറമെ മുൻ എം.എൽ.എ അനിൽ അക്കരയെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ ജനവിധി തേടുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ അക്കരയുടെ പേര് ശിപാർശ ചെയ്തത്. വടക്കാഞ്ചേരി മുൻ എം.എൽ.എയായ അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. അനിലിന്‍റെ ഭരണകാലത്ത് മികച്ച പഞ്ചായത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. […]
