‘അമ്മ’യിൽ ഇന്ന് നടന്നത് ചരിത്രം; നീതി കിട്ടി, പറയാനുള്ളതെല്ലാം തുറന്നുപറഞ്ഞു: അൻസിബ
കൊച്ചി: തനിക്ക് പൂർണ്ണമായ നീതി ലഭിച്ചെന്നും, അമ്മ ജനറൽ ബോഡി യോഗത്തിൽ ഞായറാഴ്ച നടന്നത് ചരിത്രപരമായ കാര്യങ്ങളാണെന്നും നടി അൻസിബ ഹസൻ. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടരാജിയെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. എല്ലാ അംഗങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞ ഒരു ജനറൽ ബോഡിയാണ് ഇന്ന് നടന്നത്. എന്റെ ഭാഗത്തുനിന്നുള്ള കാര്യങ്ങളെല്ലാം യോഗത്തിൽ കൃത്യമായി സംസാരിക്കാൻ സാധിച്ചു. ആ അവസരം ഞാൻ ചോദിച്ചു വാങ്ങിയതാണ്. അതിന് അമ്മയിലെ ഓരോ അംഗങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു, നന്ദി […]
