പ്രവാസികൾ ഇനി ആശങ്കപ്പെടേണ്ട; വിദ്യാർത്ഥികളെ അപാർ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കി സിബിഎസ്ഇ
ദുബായ്: യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷന് അപാർ ഐഡി ആവശ്യമില്ല. ഇത് സംബന്ധിച്ച സർക്കുലർ ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദേശ രാജ്യങ്ങളിലെ സ്‌കൂളുകൾക്ക് ഇത് സംബന്ധിച്ച സർക്കുലർ ലഭിച്ചതായി വിവിധ സ്‌കൂൾ അധികൃതർ സ്ഥിരീകരിച്ചു. നാളെ മുതലാണ് സിബിഎസ്ഇ പ്ലസ് ടു ബോർഡ് പരീക്ഷയുടെ എൽഒസി (ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ്) രജിസ്ട്രേഷൻ ആരംഭിക്കുന്നത്. അതത് […]
