ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ താഴേക്ക് വീണു; അരൂരിൽ വാൻ ഡ്രൈവർ മരിച്ചു
ആലപ്പുഴ: പിക്കപ് വാനിന് മുകളിലേക്ക് നിർമ്മാണം നടക്കുന്ന ഉയരപ്പാതയുടെ ഗർഡർ വീണ് ഡ്രൈവർ മരിച്ചു. അരൂർ – തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് ദുരന്തം.ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ചന്തിരൂരിലാണ് അപകടം ഉണ്ടായത്. രണ്ട് ഗർഡറുകളാണ് വീണത്. ഗർഡറിന് അടിയിലാണ് പിക്കപ് വാൻ കിടക്കുന്നത്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആണ് അപകടത്തിൽപ്പെട്ടത്.രണ്ട് ഗർഡറുകൾ വീണതിൽ ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡർ സ്ഥാപിക്കുമ്പോൾ വാഹനങ്ങളെ […]
