ആര്യൻ ഖാന്റെ വെബ് സീരിസിനെതിരെ സമീർ വാംഖഡെ കോടതിയിൽ; 2 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
മുംബയ്: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന അരങ്ങേറ്റം കുറിച്ച ‘ദ ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന വെബ് സീരീസിനെതിരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡെ നഷ്ടപരിഹാരം തേടി കോടതിയിൽ. വെബ് സീരീസ് തന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായതും, ദുരുദ്ദേശ്യപരവും, അപകീർത്തികരവുമായ കാര്യങ്ങൾ ഉൾക്കൊള്ളുന്നു എന്നാണ് വാംഖഡെ ആരോപിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഐആർഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെയും […]
