എഎസ്‌ഐയായ കാമുകിയെ കൊന്ന് അതേ സ്റ്റേഷനിൽ കീഴടങ്ങി സൈനികൻ
പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തി സൈനികൻ അതേ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ അരുണാബെൻ ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെ താമസിക്കുന്ന സിആർപിഎഫ് കോൺസ്റ്റബിൾ ദിലീപ് ഡാങ്ചിയ അരുണാബെൻ ജോലി ചെയ്തിരുന്ന അതേ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടിൽ വച്ചായിരുന്നു അരുണാബെന്നും ദിലീപും തമ്മിലുള്ള വഴക്ക്. സംസാരത്തിനിടയിൽ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമർശം നടത്തിയെന്നും […]
