മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അസറുദ്ദീന്‍ തെലങ്കാന മന്ത്രി
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാനയില്‍ മന്ത്രിയായി അധികാരമേറ്റു. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വെര്‍മ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.നവംബര്‍ 11ന് ജൂബിലി ഹില്‍സ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കണക്കുകൂട്ടിയാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. അസറുദ്ദീന്‍ നിലവില്‍ നിയമസഭാംഗം അല്ല.അസറുദ്ദീനെ ലജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് അംഗമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ആറ് മാസത്തിനകം അതിനാല്‍ അസറുദ്ദീന് നിയമസഭയിലേക്ക് വിജയിച്ച് എത്തിയേ മതിയാകൂ.അസറിന്റെ മന്ത്രിസഭാ പ്രവേശം പെരുമാറ്റചട്ട […]
