കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻതീപിടിത്തം. പുതിയ സി ബ്ലോക്കിലെ ഒൻപതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുത്തമുണ്ടായതെങ്കിലും പുക വ്യാപിച്ചതിനാൽ മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും പുറത്തേക്കെത്തിച്ചു. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വലിയ പുക ഉയരുകയാണ് ഇപ്പോഴും അഗ്‌നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആർക്കും പരുക്കില്ലെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു. ”പെട്ടെന്നാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ആശുപത്രി അധികൃതരെ അറിയിച്ചു”-ദൃക്‌സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ” ഒൻപതാം നിലയിൽ […]
