bahrain

ബഹ്‌റൈൻ രാജ്യത്തിനെതിരായ ആക്രമണങ്ങളെ മിസൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൊണ്ട് വിജയകരമായി തടഞ്ഞു: നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ

മനാമ: ബഹ്‌റൈൻ പ്രതിരോധ സേനയുടെ മിസൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ബഹ്‌റൈൻ രാജ്യത്തിന് നേരെയുള്ള ആളില്ലാ ആകാശ വാഹനങ്ങളും ഉൾപ്പെടുന്ന ശത്രുതാപരമായ ആക്രമണങ്ങളെ വിജയകരമായും, കാര്യക്ഷമതയോടെയും തടഞ്ഞതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. 70 മിസൈലുകളും 59 ഡ്രോണുകളും മാണ് നിർവീര്യം ആക്കിയത്. ബാലിസ്റ്റിക് മിസൈലുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് സിവിലിയൻ സ്ഥലങ്ങളും സ്വകാര്യ സ്വത്തുക്കളും ലക്ഷ്യമിടുന്നത് ബഹ്‌റൈൻ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും സ്ഥാപിത മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും […]
Read More

കിരീടാവകാശിയും പ്രധാനമന്ത്രിയും മന്ത്രിമാരുമായി കൂ‌ടിക്കാഴ്‌ച നടത്തി

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്‌റൈനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ; പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ഷെയ്ഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ; ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ; മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ […]
Read More

ബഹ്‌റൈന് പിന്തുണയുമായി ലോകനേതാക്കൾ

മനാമ: ഇറാനിൽ നിന്നുണ്ടായ മിസൈൽ ആക്രമണത്തെത്തുടർന്ന് ബഹ്‌റൈന് ഐക്യദാർഢ്യവുമായി ലോകനേതാക്കൾ. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സി.സി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, ഇറ്റാലിയൻ പ്രസിഡൻറ് ജോർജിന മെലോണി, ലെബനോൻ പ്രസിഡൻറ് ജോസഫ് ഔൺ, ഒമാൻ ഭരണാധികാരി സുൽത്താൻ ഖൈത്തം ബിൻ താരിഖ്, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്​യാൻ എന്നിവർ രാജാവുമായി […]
Read More