ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസിൻ്റെ നേതൃത്വത്തിൽ സഹായഹസ്‌തം
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് (സാമൂഹിക സഹായ പ്രസ്ഥാനം) നേതൃത്വത്തിൽ ഈദ് അൽ ഫിത്തർ ദിനത്തിൽ സഹായഹസ്‌തം. തുബ്ലി ഏരിയയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തിയ പ്രവർത്തകർ ഉച്ചഭക്ഷണം, പഴങ്ങൾ, ലഘുഭക്ഷണങ്ങൾ, വെള്ളക്കുപ്പികൾ എന്നിവ വിതരണം ചെയ്‌തു.




