ബംഗളൂരുവിൽ മതിൽ ഇടിഞ്ഞുവീണ് മലയാളികളടക്കം മരിച്ച സംഭവം; ഉന്നതതല അന്വേഷണം ഉടൻ
ബംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. മരിച്ച ഏഴ് പേരിൽ നാലുപേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി ബന്ധുക്കൾക്ക് കെെമാറി. ഇന്ന് പുലർച്ചെയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിക്ക് സമീപമുള്ള കോമ്പൗണ്ട് മതിലാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ തകർന്നത്. മരിച്ചവരിൽ രണ്ട് മലയാളികളുമുണ്ട്. രാമമംഗലത്തെ കുടുംബശ്രീ അമൃതം പൊടി നിർമ്മാണ കമ്പനിയിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ രാമമംഗലം കിഴുമുറി […]
