ഇനിമുതൽ ബാങ്ക് അക്കൗണ്ടുകളിൽ അവകാശികളായി നാലുപേരെ ചേർക്കാം; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: ഇനിമുതൽ ബാങ്ക് ഉപഭോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകളുടെ അവകാശികളായി നാലുപേരെ ചേർക്കാം. നിക്ഷേപർക്ക് പണം തിരികെ നൽകുന്നതിലെ കാര്യക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. 2025ൽ ഭേദഗതി ചെയ്ത ബാങ്ക് നിയമങ്ങൾ പ്രകാരം, അവകാശികളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ 2025 നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 15നാണ് ഭേദഗതി ചെയ്ത ബാങ്കിംഗ് നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനത്തിൽ അഞ്ച് നിയമനിർമ്മാണങ്ങളിലായി ആകെ 19 ഭേദഗതികളുണ്ട്. നിക്ഷേപകർക്ക് അവരുടെ ഇഷ്ടാനുസരണം അക്കൗണ്ട് തുടങ്ങുന്ന […]
