സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോ. ബി അശോകിനെ മാറ്റിയ നടപടി സ്റ്റേ ചെയ്തു
കൊച്ചി: കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ.ടി.ഡി.എഫ്.സിയിലേക്ക് ഡോ. ബി അശോകിനെ സ്ഥലം മാറ്റിയ നടപടിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രതികാര നടപടിയാണെന്ന് ബി അശോക് ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷൻ അദ്ധ്യക്ഷനായി നിയമിച്ചപ്പോൾ കോടതിയിൽ പോയി സർക്കാരിനെതിരെ ഉത്തരവ് വാങ്ങുകയും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുകയും ചെയ്തിരുന്നു. […]
