bengal

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിൽ അദ്ദേഹം മൽസരിക്കുമെന്നും അഭ്യൂഹമുണ്ട്.
Read More

മുൻ കേന്ദ്ര റെയിൽവെ മന്ത്രി മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത: മുൻ കേന്ദ്ര മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവുമായിരുന്ന മുകുൾ റോയ് (71) അന്തരിച്ചു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ആശുപത്രിയിൽ വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു അന്ത്യം. മകൻ ശുഭ്രാംശു റോയ് ആണ് മരണവിവരം പുറത്തുവിട്ടത്. രണ്ടാം യുപിഎ സ‌ർക്കാരിന്റെ കാലത്ത് 2012ൽ കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്നു. ദിനേഷ് ത്രിവേദി മാറിയ ശേഷമായിരുന്നു അദ്ദേഹം സുപ്രധാന പദവിയിലെത്തിയത്. കപ്പൽ ഗതാഗത സഹമന്ത്രിയായും പ്രവർത്തിച്ചിരുന്നു. മസ്‌തിഷ്‌ക രോഗവും പ്രമേഹവും അദ്ദേഹത്തെ കഴിഞ്ഞ കുറച്ചുനാളുകളായി അലട്ടിയിരുന്നു. ഇതിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ […]
Read More