ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സ്ഥാനമേറ്റു
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ ബിജെപി എംഎൽഎമാരായ ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ എന്നിവരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും എൻഡിഎ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. റോഡ് ഷോ നടത്തിയാണ് നരേന്ദ്രമോദിയും സുവേന്ദു അധികാരിയും വേദിയിലെത്തിയത്. വേദിയിൽ ടാഗോറിന്റെ ചിത്രത്തിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. 98 വയസുള്ള ബിജെപി […]



