bevco

‘മലബാർ മിസ്റ്ററി’ അല്ല മിന്നൽ മാജിക്; ബെവ്കോ പുതിയ മദ്യം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പുതിയ ബ്രാൻഡി പുറത്തിറക്കി. മിന്നൽ മാജിക് എന്നാണ് പേര്. പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസിൽ ബ്രാൻഡി എക്സൈസ് മന്ത്രി എം.ബി രാജേഷാണ് പുറത്തിറക്കിയത്. ആദ്യം ‘മലബാർ മിസ്റ്ററി’ എന്ന പേരാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് പേര് അധികൃതർ മാറ്റുകയായിരുന്നു. ഇപ്പോൾ ബെവ്‌കോ സ്വന്തം നിലയിൽ കണ്ടെത്തിയ പുതിയ പേര് ‘മിന്നൽ മാജിക്’ എന്നതാണ്. ഇതിന്റെ ചുരുക്കരൂപമായി എം എം ബ്രാൻഡി എന്ന പേരിൽ ഇത് വിപണിയിൽ അറിയപ്പെടും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം […]
Read More

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’

തിരുവനന്തപുരം: പേരിടൽ വിവാദത്തിന് വഴിതെളിച്ച സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡി ക്ക് പേരായി. ‘മലബാര്‍ മിസ്റ്ററി’ എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം.ബി രാജേഷ് പേര് ഔദ്യോഗികമായി പേര് പ്രഖ്യാപിക്കും. പാലക്കാട് മലബാര്‍ ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിയാണിത്. പുതിയ ബ്രാന്‍ഡ് കുറഞ്ഞ വിലയില്‍ ഈ മാസം 21ന് വിപണിയിലെത്തും. മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം […]
Read More

വെറും നാലുദിവസം കൊണ്ട് മലയാളികൾ കുടിച്ചുതീർത്തത് 300 കോടിയുടെ മദ്യം

തിരുവനന്തപുരം: ബെവ്‌കോയിൽ ക്രിസ്‌മസ് വാരത്തിൽ റെക്കാഡ് മദ്യവിൽപന. 332.62 കോടി രൂപയുടെ വിൽപന നടന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ 22 മുതൽ 25വരെയുള്ള കണക്കാണിത്. കഴിഞ്ഞവർഷത്തേക്കാൾ വൻ വർദ്ധനവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. 19 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്. 24ന് വിൽപ്പന 100 കോടി കടന്നു. 114.45 കോടിയുടെ മദ്യമാണ് അന്ന് മാത്രം വിറ്റത്. ഡിസംബർ 22ന് 77.62 കോടി , 23ന് 81.56 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടി എന്നിങ്ങനെയാണ് ഇത്തവണത്തെ വിൽപ്പന.
Read More