പേരൂർക്കടയിലെ വ്യാജമോഷണക്കേസ്, ഇരയായ ആർ. ബിന്ദുവിന് പ്യൂൺ ആയി ജോലി ലഭിക്കും
തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മോഷണക്കേസിൽ ഇരയായ ആർ.ബിന്ദുവിന് പുതിയ ജോലി ലഭിച്ചു. എംജിഎം പബ്‌ളിക് സ്‌കൂളാണ് ബിന്ദുവിന് ജോലി വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പ്യൂൺ ഒരു തസ്തികയിലാണ് ജോലി നൽകുന്നത്. സ്‌കൂൾ അധികൃതർ വീട്ടിലെത്തി ബിന്ദുവിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ജോലി വാഗ്ദാനം ബിന്ദു സ്വീകരിച്ചുവെന്നാണ് വിവരം. അടുത്ത തിങ്കളാഴ്ച മുതൽ ബിന്ദു ജോലിയിൽ പ്രവേശിക്കുമെന്നും വിവരമുണ്ട്. അതേസമയം, വ്യാജ മോഷണക്കേസിൽ പുതിയ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും […]
