blast

ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം സ്ഫോടനം; 13 മരണം. അതിജാഗ്രത

ന്യൂഡൽഹി : ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്‌ഫോടനം. തിങ്കളാഴ്ച വൈകീട്ട് 6.50 ദടെയാണ് നിറുത്തിയിട്ട ഐ 20കാർ പൊട്ടിത്തെറിച്ചത്. തിരക്കേറിയ മേഖലയായ മെട്രോ സ്‌റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിലായിരുന്നു സ്‌ഫോടനം നടന്നത്. 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 20 ഓളം പേർക്ക് ഗുരുതര പരിക്കേറ്റു.സ്ഥലത്തെ നാലോളം കാറുകൾക്കും തീപിടിച്ചു. ഗുരുതരസാഹചര്യമെന്നാണ് ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. പ്രദേശത്ത് പരിഭ്രാന്തിയാണ്. പ്രദേശവാസികളെ സ്ഥലത്തു നിന്നും ഒഴിപ്പിക്കുകയാണ്. സ്‌ഫോടനത്തെ തുടർന്ന് വാഹനത്തിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നെന്ന് […]
Read More

മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: മൃതദേഹം സംസ്‌കരിക്കുന്നതിനിടെ മൃതദേഹത്തിനുള്ളിലെ പേസ് മേക്കർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. കരിച്ചാറ സ്വദേശി സുന്ദരന്റെ കാലിലാണ് പേസ് മേക്കറിന്റെ ഭാഗങ്ങൾ തുളച്ചുകയറി പരിക്കേറ്റത്. ചൊവ്വാഴ്ച മരണപ്പെട്ട പള്ളിപ്പുറം സ്വദേശി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് സംസ്‌കരിച്ചത്. ഇതിനിടെ പേസ് മേക്കർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ചീളുകൾ സമീപത്ത് നിൽക്കുകയായിരുന്ന സുന്ദരന്റെ കാൽമുട്ടിലാണ് തുളച്ചുകയറിയത്. പിന്നാലെ നാട്ടുകാർ ചേർന്ന് ഇയാളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഹൃദ്രോഗിയായിരുന്ന വിമലയമ്മയ്ക്ക് അടുത്തിടെയാണ് […]
Read More

കണ്ണൂരിൽ സ്ഫോടനം; വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു, അന്വേഷണം

കൂത്തുപറമ്പ്: കണ്ണൂർ മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. പുലർച്ചെ 12.15ഓടെയായിരുന്നു സംഭവം. സമീപമുള്ള രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. സ്ഫോടക വസ്തുക്കളും റോഡിലെ കല്ലുംതെറിച്ചാണ് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നത്. പ്രജിന, കാവ്യ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാഷ്ട്രീയ വിരോധം നിലനിൽക്കുന്ന സ്ഥലത്ത് വീണ്ടും സംഘർഷത്തിന് ആക്കം കൂട്ടുകയെന്ന ഉദ്ദേശത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് എഫ്ഐആറിൽ പറയുന്നത്. സ്ഫോടനത്തെത്തുടർന്ന് പരസ്പരം […]
Read More

189 പേർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര: വധശിക്ഷക്ക് വിധിച്ചവരുൾപ്പെടെ 12 പ്രതികളെയും വെറുതെ വിട്ടു

189പേർ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പയിലെ പ്രതികളെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. 12 പേരെയാണ് വെറുതെ വിട്ടത്. 2015ൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളിൽ 5 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങുന്ന ബഞ്ച് വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടാൻ ഉത്തരവിടുകയുമായിരുന്നു. മറ്റു കേസുകളൊന്നുമില്ലെങ്കിൽ ഇവരെ ജയിൽ മോചിതരാക്കാമെന്ന് […]
Read More