blo

ബിഎൽഒ അനീഷ് ജോർജിന്റെ ഫോൺ വിവരങ്ങൾ ശേഖരിക്കും; ഭീഷണി ഉണ്ടായിരുന്നോ എന്നും അന്വേഷണം

കണ്ണൂർ: കരിവെള്ളൂരിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിന്റെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിക്കും. സിപിഎം ബിഎൽഎ (ബൂത്ത് ലെവൽ ഏജന്റ്) ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അനീഷ് ആത്മഹത്യ ചെയ്തതെന്നാണ് കോൺഗ്രസ് ആരോപണം. കോൺഗ്രസ് ബിഎൽഎ വൈശാഖുമായി അനീഷ് നടത്തുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. സിപിഎം ബിഎൽഎയാണ് ഭീഷണിപ്പെടുത്തിയതെന്നും ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിനുള്ള കേസ് മാത്രമാണെടുത്തത്. ആരെങ്കിലും ഭീഷണിപ്പെടുത്തിയിരുന്നോ, ജോലി സമ്മർദം മൂലമാണോ ആത്മഹത്യ തുടങ്ങിയ കാര്യങ്ങൾ […]
Read More

എസ്ഐആർ ജോലിസമ്മർദമെന്ന്: കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കി

കണ്ണൂർ :ജോലിസമ്മർദ്ദത്തെ തുടർന്ന്‌ പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂൺ അനീഷ് ജോർജിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ഐആർ ജോലി സംബന്ധമായ സമ്മർദമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ബൂത്ത്‌ ലെവൽ ഓഫീസറായ (ബിഎൽഒ) അനീഷ് ജോർജ് ജോലി സമ്മർദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നതായാണ് സൂചന. ബിഎൽഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Read More