ബി.എം.സി ശ്രാവണ മഹോത്സവം 2025 ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു
മെഗാമാർട്ട് അവതരിപ്പിക്കുന്ന ബഹ്റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ബി.എം.സി ശ്രാവണ മഹോത്സവം 2025-ന്റെ ഭാഗമായി നടന്ന ഓണപ്പാട്ട് മത്സരം ശ്രദ്ധേയമായി. ബി.എം.സി ഓഡിറ്റോറിയത്തിൽ ഓണപ്പാട്ട് മത്സരം ജനറൽ കൺവീനർ മായാ അച്ചു, ജോയിന്റ് കൺവീനർമാരായ ഷംല നാസർ. ആൻസി മേരി എന്നിവരുടെ നേതൃത്തിൽ സെപ്തംബർ 13 ശനിയാഴ്ച വൈകീട്ട് 7 മണിയോടെ ഓണനാളിൻ ഓർമകൾ അയവിറക്കിക്കൊണ്ട് ആരംഭിച്ച മത്സരത്തിൽ 8 ടീമുകൾ പങ്കെടുത്തു. മത്സരങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ അതിഥിയായി […]
