അവധിക്കു ശേഷം തിരിച്ചുപോയത് തിങ്കളാഴ്ച; മൊസാംബിക് ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും
കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും. തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനെയാണു (35) കാണാതായത്. സീ ക്വസ്റ്റ് എന്ന കപ്പലിലാണ് ശ്രീരാഗ് ജോലി ചെയ്യുന്നത്. ഇതേ അപകടത്തിൽ പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത്തിനെയും (22) കാണാതായിട്ടുണ്ട്. സുഹൃത്ത് കോന്നി സ്വദേശി ആകാശിനെ രക്ഷപ്പെടുത്തി. മൂന്ന് ഇന്ത്യക്കാർ മരിച്ചു എന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചിട്ടുള്ളത്. കപ്പലിൽ ജോലിക്ക് കയറേണ്ടവരും ബോട്ടിലെ ജീവനക്കാരുമടക്കം […]
