വിഖ്യാത നടൻ ധർമേന്ദ്ര അന്തരിച്ചു; വിട പറഞ്ഞത് 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ
മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ വസതിയിലായിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. വാർത്താ ഏജൻസി ഐ.എ.എൻഎസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ധർമേന്ദ്രയുടെ മരണവിവരം സംവിധായകനും നിർമാതാവുമായ കർൺ ജോഹറും സ്ഥിരീകരിച്ചു. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. […]
