ബുര്‍ജ് ഖലീഫയെ തൊട്ട് ഇടിമിന്നല്‍; മനോഹരചിത്രം പകർത്തി ഷെയ്ഖ് ഹംദാന്‍
ദുബായ്: യുഎഇയില്‍ പെയ്ത കനത്ത മഴയ്ക്കും ഇടിമിന്നലിനും ഇടയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ മിന്നലേറ്റ വിസ്മയകരമായ ദൃശ്യം പുറത്ത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഈ അപൂര്‍വ ദൃശ്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ആകാശത്തുനിന്നുള്ള മിന്നല്‍ പിണര്‍ ബുര്‍ജ് ഖലീഫയുടെ മുകള്‍ഭാഗത്ത് വന്നിടിക്കുന്നതും പിന്നീട് കെട്ടിടത്തിലൂടെ പടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ‘പ്രകൃതിയുടെ ശക്തി’ (Nature’s Power) എന്ന അടിക്കുറിപ്പോടെയാണ് […]
