തൃശൂരിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളുമായി വന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17പേർക്ക് പരിക്ക്
തിരുവനന്തപുരം: തൃശൂരിൽ നിന്ന് പഠനയാത്ര പോയ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്. കല്ലമ്പലം നാവായിക്കുളത്താണ് അപകടം. വിദ്യാർത്ഥികളും അദ്ധ്യാപകരുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ 47പേരാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ 3.30നാണ് അപകടമുണ്ടായത്. തൃശൂർ കൊടകര സൗഹൃദ കോളേജിൽ നിന്നും വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്കായി എത്തിയ എംബിഎ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ […]

