‘ഇവിടെ ചുക്കും ചുണ്ണാമ്പും ഇല്ല’: ചൂരക്കറിക്കു ശേഷം ഇടതുസർക്കാരിനെതിരെ വീണ്ടും സി.ദിവാകരൻ
തിരുവനന്തപുരം: ഇഷ്ടപ്പെട്ട മീൻകറി കിട്ടാത്തതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഊണു കഴിക്കാതെ ഇറങ്ങിപ്പോയെന്ന പ്രസ്താവനയ്ക്കു ശേഷം വീണ്ടും സർക്കാരിനെതിരെ സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ ഫാക്ടറികളോ നിർമാണകേന്ദ്രങ്ങളോ സ്ഥാപിക്കാൻ സർക്കാർ തയാറാകാത്തതുകൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്ന കടുത്ത വിമർശനമാണ് സി. ദിവകരൻ ഉന്നയിച്ചത്. ‘‘ഇന്ത്യയെയാകെ താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ പഞ്ചായത്താണീ കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു […]
