cabinet

ആശമാരുടെ ഓണറേറിയം ആയിരം രൂപ കൂട്ടി; ക്ഷേമപെന്‍ഷനിലും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനക്ഷേമ പരിപാടികളുമായി എല്‍.ഡി. എഫ് സര്‍ക്കാര്‍് ആശമാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ കൂട്ടുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെയുള്ള കുടിശിക കൊടുത്തുതീര്‍ക്കുമെന്നും 26000 ലധികം ആശമാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷണ്‍ 2000 രൂപയാക്കാനും തീരുമാനിച്ചു. നാനൂറു രൂപയാണ് വര്‍ധനവ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ ഒരു ശതമാനം കൂട്ടാനും തീരുമാനിച്ചു. നവംബറിലെ ശമ്പളം മുതല്‍ ഇത് ലഭ്യമാകും. വിവിധ ക്ഷേമ പദ്ധതികളും ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. […]
Read More

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായ നല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫീല്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനുള്ള അനുമതി കളക്ടര്‍ക്ക് നല്‍കി.കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പതിനൊന്നാമത് ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാനും തീരുമാനിച്ചു. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും […]
Read More