ഖലിസ്ഥാൻ ഭീകരസംഘടനകൾ രാജ്യത്തുണ്ടെന്നും അനധികൃതമായി ധനശേഖരണം നടത്തുന്നതായും കാനഡ, ഒടുവിൽ നിലപാട് പുറത്തുവന്നു
ഒട്ടാവ: ഖലിസ്ഥാൻ ഭീകര സംഘടനകൾ തങ്ങളുടെ മണ്ണിൽ വേരുറപ്പിച്ചിട്ടുണ്ടെന്നും അവർ വിവിധ ഇടങ്ങളിൽ നിന്ന് അനധികൃതമായി ധനശേഖരണം നടത്തുന്നുണ്ടെന്നും സമ്മതിച്ച് കനേഡിയൻ സർക്കാർ. ഖലിസ്ഥാനി അനുകൂല ഘടകങ്ങൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് യഥാർത്ഥമാണെന്ന തരത്തിലുള്ള റിപ്പോർട്ടാണ് കനേഡിയൻ സർക്കാർ ഇപ്പോൾ പുറത്തുവിട്ടത്. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് 2024 ജൂൺ 18-ന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പുതിയ റിപ്പോർട്ട് കനേഡിയൻ സർക്കാർ പുറത്തുവിട്ടത്. അതേ സമയം […]
