കാനഡയിൽ മലയാളി യുവാവ് മരിച്ചു
ടൊറന്റോ: ഒന്റാറിയോ കാനഡയിൽ തടാകത്തിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. അങ്കമാലി തുറവൂർ വാതക്കാട് കൈതാരത്ത് ഫ്രെഡി ജോർജിനാണ് ജീവൻ നഷ്ടപ്പെട്ടത് ഒന്റാരിയോ പ്രോവിൻസിലെ പീറ്റർബറോയ്ക്ക് സമീപമുള്ള തടാകത്തിലായിരുന്നു അപകടമുണ്ടായത്. തണുത്തുറഞ്ഞ് കിടക്കുന്ന തടാകത്തിൽ കുളിക്കുമ്പോൾ ഉണ്ടാകുന്ന ഹൈപ്പോതെർമിയയാണ് മരണത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. പി.ജി വിദ്യാർത്ഥിനായിരുന്നു. ജോർജിന്റെയും ലൈസിയുടെയും ഏകമനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

