car

ഗതാഗതക്കുരുക്കിനിടെ കാർ നിർത്താൻ പറഞ്ഞ് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

പാപ്പിനിശ്ശേരി (കണ്ണൂർ): വളപട്ടണം പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ കാറിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥിന്റെ (59) മൃതദേഹം ആണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വളപട്ടണം റെയിൽവേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ 4ന് വൈകിട്ട് 4.45നായിരുന്നു സംഭവം. ആശുപത്രിയിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ ഗതാഗത കുരുക്കിൽപ്പെട്ടിരുന്നു. തുടർന്ന് കാർ നിർത്താൻ ആവശ്യപ്പെട്ട ഗോപിനാഥ് പുറത്തിറങ്ങി […]
Read More

കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം, നാല് പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കുന്നംകുളം കാണിപ്പയ്യൂരിലാണ് സംഭവം. തൃശ്ശൂർ ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസും കുന്നംകുളം ഭാഗത്ത് നിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ ആറ്‌പേർ ഉണ്ടായിരുന്നു. ആംബുലൻസിലെ രോഗിയും കാർ യാത്രികയുമാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമനും കുന്നംകുളം സ്വദേശി പുഷ്പയുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമിത വേഗതയിലായിരുന്ന കാർ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന ആംബുലൻസിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ […]
Read More

കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ടുയുവതികൾ മരിച്ചു

പാല: കോട്ടയം പാലായിൽ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുയുവതികൾ മരിച്ചു. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. പാലാ തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തി ഇരുസ്‌കൂട്ടറുകളെയും ഇടിച്ച കാർ പിന്നീട് മതിലിൽ ഇടിച്ചാണു നിന്നത്. അപകടത്തിൽ ജോമോളുടെ ഏകമകൾ അന്നമോൾ(12)ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലായിലെ സ്വകാര്യ […]
Read More

തമിഴ്‌നാട്ടിൽ വാഹനാപകടം; മലയാളി നർത്തകി മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരത്ത് കടലൂർ അമ്മപ്പെട്ടൈ ബൈപാസിൽ കാർ നിയന്ത്രണം വിട്ട് മലയാളി നർത്തകി കൊല്ലപ്പെട്ടു. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. ഗൗരിയും എട്ട് പേരടങ്ങുന്ന സുഹൃത്തു കളുമാണ് കാറിലുണ്ടായിരുന്നത്. പുതുച്ചേരിയിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരമായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. ബൈപാസിനടുത്തുള്ള റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തന്നെ ഗൗരി നന്ദ മരണപ്പെട്ടു. തൃശൂർ സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), വൈശാൽ (27) എറണാകുളം സ്വദേശികളായ സുകില (20), അനാമിക (20) […]
Read More

ഷൂട്ടിംഗിനിടെ കാർ മുകളിലേക്ക് കുതിച്ചുയർന്നു, ചെന്നൈയിൽ സ്റ്റണ്ട്‌ മാസ്റ്റർക്ക്‌ ദാരുണാന്ത്യം

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ പ്രശസ്ത സ്റ്റണ്ട്മാസ്റ്റർ മോഹൻരാജ് മരിച്ചു. ചെന്നൈയിൽ സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംഘട്ടനരംഗത്ത് വർഷങ്ങളുടെ പരിചയമുള്ള മാസ്റ്ററാണ് മോഹൻരാജ്. കാർ ചേസിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. മുന്നോട്ടു സഞ്ചരിക്കുന്ന കാർ മുകളിലേക്ക് കുതിക്കുന്ന സീൻ എടുക്കുന്നതിനിടെ കാർ അതിവേഗം ഉയരങ്ങളിലേക്ക് കുതിച്ച് മറിയുകയായിരുന്നു. കാർ ഡ്രൈവ് ചെയ്യുകയായിരുന്നു മോഹൻരാജ്. ആളുകൾ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഴഞ്ഞുവീണു മരിച്ചു എന്നായിരുന്നു ആദ്യവിവരമെങ്കിലും പിന്നീടാണ് അപകടത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നത്. കാഞ്ചിപുരം സ്വദേശിയാണ് […]
Read More

പാലക്കാട്ടെ കാർ പൊട്ടിത്തെറിച്ച അപകടത്തിൽ പൊള്ളലേറ്റ സഹോദരങ്ങൾ മരിച്ചു

പാലക്കാട് : പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറി അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുകുട്ടികൾ മരിച്ചു. നാലുവയസുകാരി എമിലീന മാർട്ടിൻ(4),  ആൽഫ്രഡ്‌ (6) എന്നിവരാണ്‌ മരിച്ചത്.   ഇന്നലെ വീട്ടുമുറ്റത്ത്‌ കുട്ടികള്‍ കാറില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് കാരണമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.പിതാവ് മാർട്ടിൻ അർബുദ ബാധയെ തുടർന്ന് ഒന്നരമാസം മുമ്പാണ് മരിച്ചത്. പൊട്ടിത്തെറിയിൽ പരിക്കേറ്റ അമ്മ എൽസിയും മൂത്തമകളായ അലീന (10)എന്നിവർ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. അലീന അപകടനില തരണം ചെയ്തതായി അറിയുന്നു. […]
Read More