കർദിനാൾ പൂല സി.ബി.സി. ഐ പ്രസിഡൻ്റ്; ദലിത് വിഭാഗത്തിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാൾ
ബംഗളൂരു: ഹൈദരാബാദ് ആർച്ച്ബിഷപ് കർദിനാൾ ഡോ. ആന്റണി പൂല കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പുതിയ പ്രസിഡൻ്റ്. ദളിത് വിഭാഗത്തിൽനിന്ന് ഈ ഉന്നതപദവിയിലെത്തുന്ന ആദ്യമെത്രാനാണ് ഡോ. പൂല. 2022ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ ദളിത് വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്. ലളിതമായ ജീവിതപശ്ചാത്തലത്തിൽനിന്ന് കഠിനാധ്വാനത്തിലൂടെയും വിശ്വാസബോധ്യത്തിലൂടെയുമാണ് സഭയുടെ ഉന്നത നേതൃത്വത്തിലേക്ക് വളർന്നത്. വിവിധ പള്ളികളിൽ വികാരിയായി സേവനം ചെയ്തശേഷം യുഎസിൽ പാസ്റ്ററൽ കെയറിൽ ബിരുദാനന്തര ബിരുദവും ചിക്കാഗോ ലയോള യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര […]
