ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്, ബിയോൺ മണിയുമായി സഹകരിച്ച്, സിത്ര പ്രദേശത്തെ താമസസ്ഥലത്ത് നൂറുതാഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് മധുരപലഹാരങ്ങൾ, ജ്യൂസുകൾ, വാട്ടർ ബോട്ടിലുകൾ, പഴങ്ങൾ എന്നിവ വിതരണം ചെയ്തു. ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം, ശക്തിവേൽ, മുഹമ്മദ് യൂസഫ്, ബിയോൺ മണി ടീം പ്രതിനിധി ടോബി മാത്യു, ജീവനക്കാർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
