”കന്യാസ്ത്രീകളുടേത് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ട സാധാരണ വിഷയം; വിഷയത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ജിഹാദികളും മുതലെടുത്തു”
കോഴിക്കോട്: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തിസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരായ ജാമ്യാപേക്ഷ എൻ.ഐ.എ കോടതി പരിഗണിക്കുമെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ ‘കാസ’ രംഗത്ത്. സ്റ്റേഷൻ മാസ്റ്റർ ഓഫിസിലോ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ടിയിരുന്ന ഒരു സാധാരണ വിഷയത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ജിഹാദികളും ചേർന്ന് ഒരുക്കിയ കെണിയിൽ സഭാ നേതൃത്വം വീണുവെന്ന് ‘കാസ’ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘കാസ’യുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം എല്ലാവർക്കും സന്തോഷമായല്ലോ അല്ലേ ??? നിസ്സാരമായി സ്റ്റേഷൻ മാസ്റ്റർ […]
