സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ, ഫുൾ മാർക്ക് നേടിയത് മലയാളി വിദ്യാർഥി
ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം മാർക്കും നേടി മലയാളി വിദ്യാർത്ഥിനി. ഹരിയാന ഗുരുഗ്രാമിൽ താമസിക്കുന്ന ആലുവ സ്വദേശി ആർഷ സൈറ ജെ. കോശിയാണ് ഫുൾ മാർക്ക് നേടിയത്. ഇംഗ്ളീഷ്, ഫ്രഞ്ച്, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്കു പുറമെ അഡിഷണൽ സബ്‌ജക്‌ടായി തിരഞ്ഞെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അടക്കം 600ൽ 600 മാർക്കും നേടിയാണ് ദേശീയതലത്തിൽ ആർഷ ശ്രദ്ധേയയായത്. ഗുരുഗ്രാം പാലം വിഹാറിലെ ദ മൗര്യ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. 12ാം ക്ലാസിനു ശേഷം […]

