നാട്ടിക എംഎൽഎ സി.സി.മുകുന്ദൻ ബിജെപിയിലേക്ക്; ഇന്ന് അംഗത്വമെടുത്തേക്കും
തൃശൂർ∙ സിപിഐ വിട്ട സി.സി.മുകുന്ദൻ എംഎൽഎ ബിജെപിയിൽ ചേരും. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അംഗത്വമെടുക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കും. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വമാണ് നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. നാട്ടികയിൽ ഗീതാ ഗോപിയാണു സ്ഥാനാർഥിയെന്നു സിപിഐ പ്രഖ്യാപിച്ചതിനു പിന്നാലെ ഇതു പേയ്മെന്റ് സീറ്റാണെന്ന ഗുരുതര ആരോപണവുമായി മുകുന്ദൻ രംഗത്തെത്തിയിരുന്നു. അതേ സമയം പ്രാദേശികമായി മുകുന്ദനോട് എതിർപ്പുണ്ടായിരുന്നു. സിറ്റിങ് എംഎൽഎ […]
