കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു; 2% വർധന മുൻകാല പ്രാബല്യത്തോടെ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയിൽ (ഡിഎ) 2 ശതമാനം വർധന വരുത്തും. 2026 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. പെൻഷൻകാർക്കും ഇത് ബാധകമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമായിരുന്നു നിലവിൽ ക്ഷാമബത്ത. ഇത് 60 ശതമാനമായാണ് വർധിക്കുക. 50.5 ലക്ഷം ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ഗുണഫലം ലഭിക്കും. ക്ഷാമബത്ത 2 ശതമാനം വർധിപ്പിക്കുന്നതിൽ ഖജനാവിന് വർഷം 6.791 കോടിയുടെ അധിക ബാധ്യതയുണ്ടാകും. 2025 ഒക്ടോബറിലാണ് നേരത്തെ […]
