”ചാർലി, ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു” കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ട്രംപിന്റെ വിശ്വസ്തൻ വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ: കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമ പ്രവർത്തകനുമായ കിർക്കിന് യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നു വെടിയേറ്റത്. വെടിവച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതി ഇയാളല്ലെന്ന് പൊലീസ് വ്യക്തമാക്കി. യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെ ചാർലി കിർക്ക് സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. […]
