ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി:കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെന്നിനെ കേന്ദ്രസർക്കാർ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ നിതിൻ ജാംദാർ ജനുവരി ഒൻപതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് സൗമൻ സെന്നിന് കേരള ഹൈക്കോടതിയിലേക്ക് മാറ്റം ലഭിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശിയാണ് സൗമൻ സെൻ . 1965 ജൂലൈ 27നാണ് ജനനം. കൊൽക്കത്തയിലെ സെൻ്റ്. ലോറൻസ് ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസ പൂർത്തിയാക്കിയ സൗമൻ സെൻ കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽനിന്ന് ഉയർന്ന മാർക്കോടെ നിയമബിരുദം […]

