churam

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു, അടിയന്തര വാഹനങ്ങൾ മാത്രം കടത്തിവിടും

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് അറിയിച്ചു. ശക്തമായ മഴയിൽ കൂടുതൽ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾ പോലീസിന്റെ അനുമതിയോടെ കടത്തിവിടും. കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാകലക്ടർ അറിയിച്ചു. കോഴിക്കോട് കാവിലുംപാറ, മരുതോങ്കര മലയോര […]
Read More

താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു, വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി

സുൽത്താൻ ബത്തേരി: വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ വാഹനഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. 26 മണിക്കൂറോളം നീണ്ടുനിന്ന ജോലിക്കിടെയാണ് രാത്രി എട്ടേമുക്കലോടെയാണ് ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിന്റ് ഭാഗത്തേക്ക് കയറ്റി വിടും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ന് ചുരം അടയ്ക്കുംചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ […]
Read More