മദർ എലീശ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്
കൊച്ചി: കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, സ്ത്രീകൾക്കുവേണ്ടിയുള്ള പ്രഥമ കർമലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദർ എലീശ്വാ ഇനി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്.എട്ടിന് വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വൈകുന്നേരം 4.30ന് ദിവ്യബലിയോടെ ചടങ്ങുകൾ ആരംഭിക്കും. ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാൻ കർദിനാൾ സെബാസ്റ്റൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആണ് എലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന […]
