കേരള സ്റ്റോറി 2 റിലീസ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: വിവാദങ്ങൾ വഴിവച്ച കേരള സ്റ്റോറി – 2 ഗോസ് ബിയോൺഡിന്റെ നാളത്തെ റിലീസ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് ഇടക്കാല സ്റ്റേ. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമ എന്ന ഹർജിയിലാണ് ഉത്തരവ്. 15 ദിവസത്തേക്കാണ് സ്റ്റേ. ‘കേരള സ്റ്റോറി’ എന്ന ടെെറ്റിലിൽ വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മതസൗഹാർദം പുലരുന്ന നാടാണ് കേരളം. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. […]
