കോക്രോച്ച് പാർട്ടി സമരം അവസാനിപ്പിച്ചു; ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾ വിജയകരമായതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി സി.ജെ.പി നേതാക്കൾ നടത്തിയ മൂന്നാം ഘട്ട ചർച്ചയിലാണ് തീരുമാനമായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു മുൻപത്തെ ചർച്ചകൾ തടസ്സപ്പെട്ടിരുന്നത്. എന്നാൽ ഇന്നത്തെ ചർച്ചയ്ക്ക് മുൻപായി അദ്ദേഹം രാജിവെച്ചു. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ എടുത്ത എല്ലാ കേസുകളും കേന്ദ്രസർക്കാർ പിൻവലിക്കും. ഭാവിയിൽ ഇവർക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്നും ഉറപ്പുനൽകി. […]
