ck janu

മുത്തങ്ങയിൽ മാപ്പില്ല, നേരിട്ടത് കൊടിയ മർദനം’: എകെ ആന്റണിക്ക് മറുപടിയുമായി സികെ ജാനു

കൽപ്പറ്റ: മുത്തങ്ങയിലെ പൊലീസ് മർദനത്തിൽ മാപ്പില്ലെന്നും നേരിട്ടത് കൊടിയ മർദനമാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പുപറഞ്ഞാലും അതിന് അർഹതയില്ലെന്നും ആദിവാസി നേതാവ് സി.കെ. ജാനു. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അവർ. കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരപീഡനത്തിന് വിധേയരായി. ആ വേദന അങ്ങനെതന്നെ നിലനിൽക്കും. വൈകിയവേളയിലാണെങ്കിലും നടപടി തെറ്റായിപ്പോയി എന്നുപറഞ്ഞതിൽ സന്തോഷമുണ്ട്. അവിടെ സമരംചെയ്ത എല്ലാവർക്കും ഭൂമിയാണ് നൽകേണ്ടത്. മാപ്പ് പറയുന്നതിനേക്കാൾ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയിൽ 283 പേർക്ക് […]
Read More