‘സംഘപരിവാറിന് നിലമൊരുക്കുന്നു, ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്’
തിരുവനന്തപുരം: മറ്റത്തൂരിൽ കോൺഗ്രസിന്റെ പഞ്ചായത്തംഗങ്ങൾ കൂറുമാറിയ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ എട്ടു കോൺഗ്രസ് പ്രതിനിധികളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപി പിന്തുണയോടെ വിമതയെ പ്രസിഡന്റാക്കിയ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ […]



