ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തി, കടന്നുപിടിച്ചു; മലയാളി യുവനടിയുടെ പരാതിയിൽ യുവാവ് കസ്റ്റഡിയിൽ
ചെന്നൈ: ഹോട്ടൽ മുറിയില്‍ വച്ച് മലയാളി യുവനടിയെ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്‌റ്റിൽ. കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. തുടർന്ന് നടി ബഹളം വച്ചപ്പോൾ യുവാവ് മുറിയിൽനിന്ന് ഇറങ്ങിയോടി. സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുകയാണ് ഇയാൾ. പൊലീസ് ചോദ്യം ചെയ്യലിൽ ആരോപണം നിഷേധിച്ച യുവാവ് മുറിയിൽ ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണു പോയതെന്ന് മൊഴി […]

