പാലക്കാട് ഷൺമുഖം കോസ്‌വേയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു, ഒരാളെ കാണാതായി
ചിറ്റൂർ: ചിറ്റൂരിന് സമീപം വിളയോടി ഷണ്മുഖം കോസ്വേയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. രാമനാഥപുരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്. കോയമ്പത്തൂർ കൽപ്പകം കോളജിലെ വിദ്യാർഥിയാണ്. ശ്രീഗൗതമിനൊപ്പം ഒഴുക്കിൽപ്പെട്ട അരുൺ കുമാർ എന്ന വിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്. ചിറ്റൂർ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ നടത്തുന്നത്. സ്‌കൂബാ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട ശ്രീഗൗതമിനെ പുറത്തെത്തിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു പേരടങ്ങുന്ന സംഘമാണ് വിളയോടിയിലെ കോസ്വേയിൽ എത്തിയത്.
